തോക്ക് ചൂണ്ടി കവര്‍ച്ച; ഏഴ് കോടി രൂപയുടെ നഷ്ടമെന്ന് കണക്കുകള്‍

ഹൊസൂര്‍: മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട് ഹൊസൂര്‍ ബ്രാഞ്ചില്‍ തോക്ക് ചൂണ്ടി വന്‍ കവര്‍ച്ച. 25,091 ഗ്രാം സ്വര്‍ണവും 96,000 രൂപയുമാണ് കവര്‍ന്നത്. ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍.

ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെല്ലാം സ്ഥാപനത്തില്‍ ജോലിക്കെത്തിയതിനു ശേഷമായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി നഗരമാണ് ഹൊസൂര്‍.

 

Top