വൻ ലഹരിമരുന്ന് വേട്ട; മുത്തങ്ങ ചെക് പോസ്റ്റിൽ 20 ലക്ഷത്തിന്‍റെ ചരസ് പിടികൂടി

പാലക്കാട്:മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 20 ലക്ഷം രൂപ വരെ വിലവരുന്ന ലഹരിവസ്തു പിടികൂടി. മൈസൂര്‍- പൊന്നാനി കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായ കോഴിക്കോട് ചെറൂപ്പദേശം സ്വദേശി എന്‍ കെ റഷിദിന്റെ മകന്‍ തെഹ്‌സില്‍ ആണ് പിടിയിലായത്.2.025 കിലോഗ്രാം ചരസാണ് ഇയാളില്‍ നിന്നും പിടികൂടിയിരിക്കുന്നത്.

ബംഗ്ലൂരുവില്‍ നിന്ന് വാങ്ങി കോഴിക്കോടെത്തിച്ച് ഖത്തറിലേക്ക് ചരസ് കടത്തുകയായിരുന്നു ലക്ഷ്യം. 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. പ്രതിയ്‌ക്കെതിരെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം കേസുടത്തിട്ടുണ്ട്.

Top