മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു ; മൗലികാവകാശ ലംഘനമെന്ന്‌ പ്രതിപക്ഷം

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

സ്ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണ് ഈ ബില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ക്കോ വിശ്വാസത്തിനോ എതിരല്ലെന്നും രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു. ഇത് ചരിത്രദിനമാണെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

മുത്തലാഖിന് ഇരയാകുന്ന സ്ത്രീകള്‍ക്കും നീതി ലഭിക്കണമെന്നും, ബില്ലിലൂടെ സ്ത്രീ സമത്വമാണ് നടപ്പാക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

ബില്ലില്‍ ഭേദഗതി വരുത്തണമെന്ന് കോണ്‍ഗ്രസ്സ് വാദിച്ചു, മുത്തലാഖിലൂടെ വിവാഹമോചനം നടത്തുന്നവര്‍ക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം ജയില്‍ ശിക്ഷ നല്‍കുന്ന വ്യവസ്ഥയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ്സ് രംഗത്തുവന്നത്.

എന്നാല്‍ ബില്‍ മൗലികാവകാശങ്ങളുടെ ലംഘനവും നിയമവിരുദ്ധവുമാണെന്ന് എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു. ബില്ലില്‍ മുസ്‌ലിംകളെ പരിഗണിച്ചിട്ടില്ലെന്നും ഉവൈസി പറഞ്ഞു.

അതേസമയം ബില്ലിനെതിരെ പ്രതിഷേധവുമായി വിവിധ പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

മതസ്വാതന്ത്രത്തിനുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് ബില്ലെന്ന് മുംസ്ലീം ലീഗ് ചൂണ്ടിക്കാട്ടി.

ബില്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി.

മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ ഉറപ്പാക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

Top