തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ്

ചെന്നൈ: തമിഴ്നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കാണ് രൂപമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അതിതീവ്ര കൊവിഡ് ബാധിതര്‍ നാലായി. ചെന്നൈയില്‍ കൊവിഡ് ക്ലസ്റ്ററായി പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 22 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പുതുവത്സരാഘോഷ പരിപാടികളില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലായി രോഗബാധിതര്‍ 167 ആയി.

Top