സ്‌റ്റൈലിഷ് ലുക്കില്‍ മമ്മുട്ടി; ‘ടര്‍ബോ’യുടെ ലൊക്കേഷന്‍ വീഡിയോ പുറത്തുവന്നു

മ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ‘ടര്‍ബോ’യുടെ ലൊക്കേഷന്‍ വീഡിയോ പുറത്തുവന്നു. വീഡിയോ വളരെയധികം ശ്രദ്ധയാണ് ചുരുങ്ങിയ സമയം കൊണ്ട് നേടുന്നത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ്.

സ്‌റ്റൈലിഷ് ലുക്കില്‍ ലൊക്കേഷനില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസായിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്നാല്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേര് അണിയറക്കാര്‍ പുറത്തുവിട്ടട്ടില്ല. സാങ്കേതിക വിദഗ്ധരുടെ വിവരങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റീലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ആണ്.

വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ് നിര്‍വ്വഹിക്കുന്നു. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ടര്‍ബോ’.

Top