മുഹമ്മദ് മുസ്തഫ സംവിധായകനാകുന്നു

ഭിനേതാക്കളുടെ കൂട്ടത്തില്‍ നിന്നും ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ രംഗത്തേക്കെത്തുകയാണ്. ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്നബെന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാകും പ്രധാന കഥാപാത്രങ്ങള്‍.

നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ എന്നിവര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിംഷി ഖാലിദാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കുന്നു. അനീസ് നാടോടി കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ് ആണ്. സെപ്റ്റംബര്‍ അവസാനവാരം കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

Top