ധാക്ക: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കളിക്കാന്‍ പേസര്‍ മുസ്താഫിസുര്‍ റഹ്മാന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നിഷേധിച്ചു. ഒക്ടോബറില്‍ ശ്രീലങ്കന്‍ നടക്കുന്നതിനാലാണ് താരത്തിന് ബോര്‍ഡ് അനുമതി നല്‍കാതിരുന്നത്.
നിലവില്‍ ഐപിഎല്ലിലെ ഒരു ടീമിനൊപ്പവും ഇല്ലാതിരുന്ന മുസ്താഫിസുറിനെ ടീമിലെടുക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നീക്കം തുടങ്ങിയിരുന്നു. ഇംഗ്ലണ്ട് പേസര്‍ ഹാരി ഗുര്നിക്ക് പരുക്കേറ്റതിന് പിന്നാലെയാണ് കൊല്‍ക്കത്ത മുസ്താഫിസുറിനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചത്. 2018ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് മുസ്താഫിസുര്‍ ഒടുവില്‍ ഐപിഎല്‍ കളിച്ചത്.