പ്ലസ് ടു പരീക്ഷ നടത്തണം; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ച് ആര്‍എസ്എസ്

ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷകള്‍ നടത്തണമെന്ന് ആര്‍.എസ്.എസ്. ശിക്ഷാ സംസ്‌കൃത ഉത്തരന്‍ നിയാസിന്റെ സംഘടനാ സെക്രട്ടറി അതുല്‍ കോത്താരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കിനും ഇക്കാര്യം ഉന്നയിച്ചു കത്തയച്ചു.

ഓപ്പണ്‍ ബുക്ക് പരീക്ഷ നടത്തുന്നത് പരിഗണിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. കൊവിഡ് ധാരാളം വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിച്ചിട്ടുണ്ട്. മാര്‍ക്ക് കുറഞ്ഞതും, പരാജയപ്പെട്ടവര്‍ക്കും രണ്ടു തവണ പരീക്ഷകള്‍ നടത്താമെന്നും കോത്താരി പറഞ്ഞു.

കേന്ദ്രം പന്ത്രണ്ടാം ക്ലാസ്സിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും, വിദ്യാര്‍ത്ഥികളുടെ ഭാവി മനസ്സില്‍ വച്ചുകൊണ്ട്, ബോര്‍ഡ് പരീക്ഷകള്‍ നടത്തണമെന്നും പറഞ്ഞു. മുന്‍കൂട്ടി പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്ന് പോവുന്നതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Top