must take action against vellappally natesan;Chennithala

തിരുവനന്തപുരം: മാന്‍ഹോളില്‍ വീണവരെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ വെളളാപ്പള്ളി നടേശനെതിരെ കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിന്റെ നിയമവശം പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രസംഗത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സാമുദായിക സ്പര്‍ധയും ചേരിതതിരിവും സൃഷ്ടിക്കുന്ന പരാമര്‍ശമാണ് വെള്ളാപ്പള്ളിയുടേതെന്നാണ് പൊതുവായ അഭിപ്രായം. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ഇതു സംബന്ധിച്ച് തന്നെ ഫോണിലൂടെ പരാതി അറിയിച്ചിരുന്നു. രേഖാമൂലം പരാതി നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ കത്തു നല്‍കിയിട്ടുണ്ട്.

നൗഷാദിന് സംസ്ഥാന സര്‍ക്കാര്‍ സഹായധനം അനുവദിച്ചത് മുസ്‌ലിം ആയതുകൊണ്ടാണെന്നും മുസ്‌ലിമായി മരിക്കാന്‍ തനിക്ക് കൊതി തോന്നുന്നുവെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം

Top