മുസ്ലീങ്ങള്‍ ലോകത്ത് ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്ന രാജ്യം ഇന്ത്യയാണ്: മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ ഈ ലോകത്ത് ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്.

ഹിന്ദു എന്നത് മതമോ ഭാഷയോ പേരോ അല്ല. ഇന്ത്യയില്‍ ജീവിക്കുന്നവരുടെ സംസ്‌കാരമാണ് ഹിന്ദുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സത്യത്തിനായുള്ള അന്വേഷണമാണതെന്നും അദ്ദേഹം വ്യക്തമാക്കി.ജൂതര്‍ അലഞ്ഞുതിരിയുന്ന സമയത്ത് അവര്‍ക്ക് അഭയം നല്‍കിയ ഏക സ്ഥലം ഇന്ത്യയാണ്. ഹിന്ദുക്കള്‍ക്ക് ആരോടും വെറുപ്പില്ല. ഒരുമിച്ച് നിന്ന് രാജ്യത്തിന്റെ വികസനമാണ് തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വിജയ ദശമി ദിനത്തില്‍ മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പറഞ്ഞത് ഏറെ വിവാദമായി മാറിയിരുന്നു.

Top