muslims-celebrate-yogi-adithyanaths-elevation-as-chief-minister

ലക്‌നൗ: തീവ്ര ഹിന്ദുത്വ വാദിയും തീപ്പൊരി പ്രാസംഗികനുമായ ‘സന്യാസി മുഖ്യമന്ത്രിയുടെ ‘വിജയം ആഘോഷിച്ച് മുസ്ലീങ്ങളും . .

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിലെ മുസ്ലീങ്ങളാണ് അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയില്‍ ആഹ്‌ളാദം പങ്കുവയ്ക്കുന്നത്.

മുഖ്യമന്ത്രിയായി യോഗിയെ തെരഞ്ഞെടുത്ത് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഗൊരഖ്പൂരിലെ വ്യാപാരികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

യോഗി മുഖ്യമന്ത്രിയാകുന്നതോടെ ഗൊരഖ്പൂരിനും സംസ്ഥാനത്തിന് മൊത്തത്തിലും മാറ്റമുണ്ടാകും. ഏതെങ്കിലും വ്യക്തിയുടെ സര്‍ക്കാരല്ല. എല്ലാവരും കൂടി തെരഞ്ഞെടുത്ത സര്‍ക്കാരാണിത്. ഈ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനം ഉറപ്പുവരുത്തുമെന്ന് വ്യാപാരിയായ മുഹമ്മദ് കലീം ഫറൂഖി ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തോട് പറഞ്ഞു.

ഈ മാറ്റം തങ്ങള്‍ ആഗ്രഹിച്ചിരുന്നതായും ഇപ്പോള്‍ എവിടെപ്പോയാലും മുഖ്യമന്ത്രിയുടെ നഗരത്തില്‍ നിന്നു വരുന്നവരെന്നത് ഞങ്ങള്‍ക്ക് അഭിമാനം നല്‍കുന്നുവെന്നും വസ്ത്ര വ്യാപാരിയായ സെയ്ദ് അഹമ്മദ് പറഞ്ഞു.

മുഖ്യമന്ത്രിയായതോടെ യോഗി തീവ്ര ഹിന്ദുത്വ നിലപാടില്‍ നിന്ന് മാറ്റം വരുത്തിയേക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. ഗൊരഖ്പൂരില്‍ എയിംസ് കൊണ്ടു വരുന്നിനടക്കം അദ്ദേഹം നടത്തിയ നീക്കങ്ങളെ ഇവര്‍ പ്രശംസിച്ചു. യോഗിയുടെ വിജയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ ആഘോഷിച്ചതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തു.

Top