ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷയെക്കുറിച്ചോർത്ത് ആശങ്കപ്പെടുന്നു; ഹമീദ് അൻസാരി

ന്യൂഡൽഹി: രാജ്യത്തെ മുസ്ലീങ്ങൾ അവരുടേ സുരക്ഷയെക്കുറിച്ചോർത്ത് ആശങ്കപ്പെടുന്നുവെന്ന് സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അൻസാരി.

മുസ്ലിം സമുദയത്തിന്റെ സുരക്ഷാ ഇല്ലാതാകുമോ എന്ന ഉത്കണ്ഠയോടെയാണ് മുസ്ലീങ്ങൾ ജീവിക്കുന്നതെന്നും , ഇവരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് അൻസാരി പ്രസ്താവന നടത്തിയത്.

രാജ്യത്തെ വിവിധയിടങ്ങളിൽ മുസ്ലീം വിഭാഗങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് കേൾക്കാനിടയായി. ഇതിൽ നിന്നെല്ലാം മുസ്ലീങ്ങൾക്ക് തങ്ങൾക്ക് ലഭിക്കുന്ന സുരക്ഷ ഇല്ലാതാകുമോ എന്ന ഭയം ഉണ്ടെന്ന് മനസിലാക്കാൻ സാധിക്കുമെന്നും അൻസാരി പറയുന്നു.

രാജ്യത്തെ സഹിഷ്ണുത ഏറെ ആവശ്യമാണ്. നാനാവിധ ജാതി മതസ്ഥർ ഒരുമിച്ച് താമസിക്കുന്ന ഇന്ത്യയിൽ സമാധാനം നിലനിർത്തേണ്ടത് അവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top