മുസ്ലിം യുവാക്കളെ മര്‍ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു; പിന്നില്‍ തീവ്ര വലതുപക്ഷ സംഘടനകള്‍

beat

ബാര്‍പേട്ട: മുസ്ലിം യുവാക്കളെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് ജയ്ശ്രീറാം വിളിപ്പിച്ചതായി പരാതി. ആസാമിലെ ബാര്‍പെറ്റയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

തീവ്ര വലതുപക്ഷ സംഘടനകളിലെ അംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് പരാതിയില്‍ പറയുന്നു.ആക്രമിച്ച് ജയ്ശ്രീറാം വിളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. മര്‍ദനമേറ്റ് അവശരായവരെ ജയ് ശ്രീറാം, പാക്കിസ്ഥാന്‍ മൂര്‍ദാബാദ്, ഭാരത് മാതാ കീ ജയ് എന്നിങ്ങനെ വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഹിന്ദു സംഘടനയ്ക്കും അതിന്റെ നേതാവിനുമെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഓള്‍ ആസാം മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍, നോര്‍ത്ത് ഈസ്റ്റ് മൈനോറിറ്റീസ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നിവയാണ് പരാതി നല്‍കിയത്. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

Top