ഇത് പുതുചരിത്രം; യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മുസ്ലിം വനിത

വാഷിംഗ്ടണ്‍: മിഷിഗണില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് ജയിച്ച് ചരിത്രം സൃഷ്ടിച്ച് മുസ്ലിം വനിത. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച ടി. റാഷിദ (42) ആണ് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിത.

സെനറ്റിലെത്തുന്ന ആദ്യ പലസ്തീനിയന്‍ – അമേരിക്കന്‍ വംശജയുമാണ് റാഷിദ.

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതെയാണ് റാഷിദ വിജയത്തേരില്‍ ഏറിയത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളോ മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളോ അവര്‍ക്കെതിരെ മത്സരരംഗത്തുണ്ടായിരുന്നില്ല.

Top