Muslim woman challenges triple talaq, nikah halala, polygamy

ന്യൂഡല്‍ഹി: മൂന്നുതവണ തലാക്ക് പറയുന്നതും നിക്കാഹ് ഹലാലയും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഒരു മുസ്ലീം വനിത സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

ഭരണഘടനാവിരുദ്ധവും സമത്വം സ്വാതന്ത്യം എന്നീ മൗലികാവകാശങ്ങളെ ലംഘിക്കുന്നതു മൂലവുമാണ് ഇവ രണ്ടും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അവര്‍ പറയുന്നത്.

ജസ്റ്റുസുമാരായ അനില്‍ ആര്‍ ദേവ്, ആദര്‍ശ് കെ ഗോയല്‍ എന്നിവരുടെ ബെഞ്ച് ശയരാ ഭാനു എന്ന സ്ത്രീ നല്‍കിയ പരാതി സ്വീകരിച്ചു. തന്റെ അഭിഭാഷകരായ അമിത് സിംഗ് ഛാദാ, ബാലാജി ശ്രീനിവാസന്‍ എന്നിവര്‍വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ തലാഖ്ഈബിദാദ് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നതും സൗദി അറേബ്യ, പാകിസ്ഥാന്‍, ഇറാഖ് തുടങ്ങി പല മുസ്ലീം രാഷ്ട്രങ്ങളില്‍ നിരോധിച്ചിട്ടും ഇന്ത്യന്‍ മുസ്വീം സ്ത്രീകള്‍ ഇപ്പോളും ഇത്തരത്തിലുള്ള നിയമങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ഭാനു പറയുന്നു.

ഇസ്ലാം മതത്തിലോ, മതഗ്രന്ഥമായ ഖുറാനിലോ ഈ നിയമങ്ങള്‍ക്ക് ഒരു അടിസ്ഥാനവും നല്‍കുന്നില്ലെന്നും ഭാനു പറയുന്നു.

Top