പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ല; മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വ്യക്തിനിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമം വിലക്കുന്നില്ലെന്നും പള്ളികളില്‍ സ്ത്രീകള്‍ക്കുള്ള സൗകര്യങ്ങളൊരുക്കാന്‍ സമയം വേണമെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി പറഞ്ഞിരുന്നു. മുസ്ലീം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് മുസ്ലീം ജമാ അത്ത് വിലക്കുന്നു എന്നത് തെറ്റിദ്ധാരണയാണെും അദ്ദേഹം പറഞ്ഞു.

മതാചാരങ്ങള്‍ക്കുള്ള മൗലിക അവകാശത്തില്‍ വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം.

Top