Muslim Legue join ldf – azhikode

കണ്ണൂര്‍: അഴീക്കോട്ട് മണ്ഡലത്തില്‍ ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് നാറാത്ത് ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷംനാദിന്റെ നേതൃത്വത്തിലുള്ള 15യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്.

ന്യൂനപക്ഷസംരക്ഷണം സിപിഐഎമ്മിനേ സാധ്യമാവൂ എന്ന വിശ്വാസത്തിലാണ് പാര്‍ട്ടി മാറുന്നതെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. നികേഷ് കുമാറിന് നല്‍കിയ സ്വീകരണചടങ്ങില്‍ 15 ലീഗ് പ്രവര്‍ത്തകര്‍ക്കും സിപിഐഎം സ്വീകരണം നല്‍കി.

Top