പി.ജെ ജോസഫിന് സീറ്റ് നല്‍കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : പി.ജെ ജോസഫിന് സീറ്റ് നല്‍കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ന് ചേര്‍ന്ന ലീഗ് നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പി.ജെ ജോസഫിന് ഇടുക്കി സീറ്റ് നല്‍കി കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പി.ജെ ജോസഫിന് സീറ്റ് നല്‍കുകയാണങ്കില്‍ വടകര സീറ്റ് കൂടി വാങ്ങിയെടുക്കണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Top