വയനാട് സീറ്റില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്

വയനാട് : വയനാട് സീറ്റില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്.

യു.ഡി.എഫിലെ മറ്റ് കക്ഷികള്‍ ഈ സീറ്റില്‍ അവകാശവാദം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്നും ആര്യാടന്‍ അറിയിച്ചു.

വയനാട് കോണ്‍ഗ്രസിന്റെ സീറ്റാണ്. മുസ്ലീം ലീഗ് ഈ സീറ്റില്‍ അവകാശവാദം ഉന്നയിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. എം.ഐ ഷാനവാസിന്റെ വികസനനേട്ടങ്ങള്‍ യു.ഡി.എഫിനെ തുണയ്ക്കുമെന്നും ആര്യാടന്‍ വ്യക്തമാക്കി.

Top