യു.ഡി.എഫ് നേതൃത്വത്തിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയില്‍ കടുത്ത വിമര്‍ശനം

മലപ്പുറം : മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയില്‍ യു.ഡി.എഫ് നേതൃത്വത്തിന് കടുത്ത വിമര്‍ശനം. കേരള കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതില്‍ യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞിട്ടും പരസ്യമായ തര്‍ക്കം തുടര്‍ന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയിലാണ്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി പ്രചാരണത്തില്‍ ഏറെ മുന്നേറിയിട്ടും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ പോലും യു.ഡി.എഫിനായില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. പാലയില്‍ നടക്കുന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുള്ളതിനാല്‍ കെ.പി.എ മജീദും എം.കെ മുനീര്‍ എം.എല്‍.എയും ഇന്ന് നടക്കുന്ന നേതൃയോഗത്തില്‍ പങ്കെടുക്കില്ല.

പാല തെരഞ്ഞെടുപ്പിനോടൊപ്പം മഞ്ചേശ്വരം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. ദുബൈ കെ.എം.സി.സിക്ക് അകത്തുണ്ടായ അഭിപ്രായ വ്യത്യാസവും പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തു.

Top