വനിതാമതില്‍ വര്‍ഗീയ മതിലാണെന്ന അഭിപ്രായത്തില്‍ മാറ്റമില്ല: എം.കെ.മുനീര്‍

mk-muneer

തിരുവനന്തപുരം: വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ.മുനീര്‍ രംഗത്ത്.

ശിവഗിരി തീര്‍ഥാടന സമാപന ദിവസമാണ് വനിതാ മതില്‍ നടക്കുന്നതെന്നും ശ്രീനാരായണ ഗുരുദേവനാണോ പിണറായി വിജയനാണോ എസ്എന്‍ഡിപിക്ക് വലുതെന്ന കാര്യം വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കാനായിരുന്നു മുസ്ലിം ലീഗിന്റെ തീരുമാനമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ എത്താതെ വിവാഹത്തില്‍ പങ്കെടുത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും അദ്ദേഹം ഇക്കാര്യത്തില്‍ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top