മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റിനെ കുറിച്ച് ആശങ്ക ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

kunjalikutty

മലപ്പുറം: മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റിനെ സംബന്ധിച്ച് ഒരു ആശങ്കയും ഇല്ലെന്ന് വ്യക്തമാക്കി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്.

സീറ്റിനെ സംബന്ധിച്ച് യൂഡിഎഫില്‍ ലീഗ് ധാരണ ഉണ്ടാക്കുമെന്നും മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് അടക്കം സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടക്കാനിരിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേക്കാള്‍ സീറ്റ് ലീഗിന് കിട്ടും. ബംഗാളിലെ കോണ്‍ഗ്രസ് സഹകരണത്തിന് തടസം നില്‍ക്കുന്നത് കേരളത്തില്‍ നിന്നുള്ള ചില സിപിഎം നേതാക്കളാണ്, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top