അമിത് ഷാക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ് നാളെ പരാതി നല്‍കും

Amit Shah

ന്യൂഡല്‍ഹി : വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് മുസ്‌ലിം ലീഗ്. അമിത് ഷാക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുറം ഉമര്‍, അഡ്വക്കറ്റ് ഹാരിസ് ബീരാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പച്ച വൈറസ് പ്രയോഗത്തിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കേസെടുക്കണമെന്നും ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.

“കേരളത്തിലെ ഒരു സീറ്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ നോമിനേഷന്‍ റാലി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോണ്‍ഗ്രസ് കൊടികള്‍ക്ക് പകരം പച്ചക്കൊടികള്‍ മാത്രമാണ് അവിടെ നിങ്ങള്‍ക്ക് കാണാനായത്. കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണ്’- എന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കുമെന്നും ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Top