മുസ്ലിം ലീഗ്; സംസ്ഥാന കമ്മിറ്റിയെ ഇന്ന് തെരഞ്ഞെടുക്കും

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ ഇന്ന് തെരെഞ്ഞെടുക്കും. കോഴിക്കോട് ലീഗ് ഹൌസിൽ സംസ്ഥാന കൗൺസിൽ യോഗം ചേരും. പിഎംഎ സലാം ജനറൽ സെക്രട്ടറിയായേക്കും. എന്നാൽ, എം. കെ മുനീറിനെ ജനറൽ സെക്രട്ടറിയാക്കാനാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന്റെ നീക്കം. കോഴിക്കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലാ കമ്മറ്റികളുടെയും പിന്തുണ പിഎംഎ സലാമിനാണെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അവകാശവാദം. എന്നാൽ, കോഴിക്കോടിന് പുറമേ കാസർകോട്, തൃശൂർ, ഇടുക്കി ഉൾപ്പെടെ കൂടുതൽ ജില്ലാ കമ്മറ്റികൾ എംകെ മുനീർ ജനറൽ സെക്രട്ടറി ആകണമെന്ന നിലപാടാണ് സാദിഖലി തങ്ങളെ അറിയിച്ചതെന്നാണ് എതിർ പക്ഷത്തിന്റെ വാദം. ജനറൽ സെക്രട്ടറി സ്ഥാനത്തിനായി ഇരുവിഭാഗങ്ങളും സമ്മർദ്ദം ശക്തമാക്കിയതോടെ സംസ്ഥാന കൗൺസിലിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനം നിർണായമാകും.

ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം ലീഗ് പിന്തുണക്കും. അതിനാലാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചത്. മതേതര കക്ഷികൾ ഒന്നിക്കണം എന്നതാണ് ലീഗ് നിലപാടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Top