കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ യുഡിഎഫിന് അനുവാര്യമെന്ന് മുസ്ലീം ലീഗ്

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവില്‍ പാര്‍ട്ടിയില്‍ ഒരു എതിര്‍പ്പുമില്ലെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ലെന്ന് പറയാനാവില്ലെന്നും യുഡിഎഫിലെ എല്ലാ പാര്‍ട്ടികളും കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ യുഡിഎഫിന് അനിവാര്യമാണെന്നും ഇ ടി പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജി വെയ്ക്കുമെന്നാണ് ലീഗ് തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധമായിരിക്കും രാജി. തിരുവനന്തപുരം കേന്ദ്രീകരിച്ചാകും കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തിക്കുക.

Top