സിപിഎമ്മിന് ലീഗിനെ ഭയം; മന്ത്രി ഇ പി ജയരാജന് രൂക്ഷ മറുപടിയുമായി ലീഗ്

കൊച്ചി: സിപിഎമ്മിന് ലീഗിനെ ഭയമാണെന്ന് കുഞ്ഞാലിക്കുട്ടി. മന്ത്രി ഇ പി ജയരാജന്റെ വിമര്‍ശനങ്ങള്‍ക്കെതിരെയായിരുന്നു മുസ്ലീം ലീഗ് രംഗത്ത് വന്നത്.

എസ്ഡിപിഐയുമായി സിപിഎം പല പഞ്ചായത്തുകളിലും അധികാരം പങ്കിടുന്നുണ്ട്, അതോര്‍ത്ത് വേണം ലീഗിനെ വിമര്‍ശിക്കാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജയരാജനും സിപിഎമ്മിനും ലീഗിനെ പഠിപ്പിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുന്ന പാരമ്പര്യം സിപിഎമ്മിനാണുള്ളത്. ഒരു വര്‍ഗീയ ശക്തിയുമായും ലീഗിന് ബന്ധമില്ലെന്നും മുനീര്‍ തിരിച്ചടിച്ചു.

യുഡിഎഫ് തകര്‍ച്ചയുടെ വക്കിലെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് മനസിലാകുന്നുണ്ടെന്നും അവരവരുടെ വളര്‍ച്ച ലക്ഷ്യം വച്ച് യു.ഡി.എഫില്‍ നിന്ന് ഘടകപാര്‍ട്ടികള്‍ അകലുമെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

Top