അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ്

kpa majeed

കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

പദ്ധതി നടപ്പാക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ ചെയ്യുന്നത് വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിരപ്പിള്ളി പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. പദ്ധതി നടപ്പാക്കരുത് എന്നത് യു.ഡി.എഫ് തീരുമാനമാണ്. ഇക്കാര്യത്തില്‍ അനൈക്യമുണ്ടെന്ന് കരുതുന്നില്ലന്നും മജീദ് പറഞ്ഞു.

അതേസമയം പദ്ധതി വേണ്ടെന്നാണ് പാര്‍ട്ടി നിലപാടെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ അറിയിച്ചു.

പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്നും ഹസന്‍ പറഞ്ഞു.അതിരപ്പിള്ളിയില്‍ പൊതു ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

എന്നാല്‍ പദ്ധതി വേണ്ടെന്ന കാര്യത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടുകളെയാണ് ഉമ്മന്‍ചാണ്ടി എതിര്‍ത്തതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top