തെരെഞ്ഞെടുപ്പിനെ നേരിടാൻ മുസ്ലിം ലീഗ് സജ്ജം : എം കെ മുനീർ

കോഴിക്കോട് : പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരള യാത്രയിലെ പോസ്റ്ററില്‍ നിന്ന് തന്നെ ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവില്‍ മറ്റ് കക്ഷികള്‍ക്ക് ആശങ്കയുണ്ടാകേണ്ട ആവശ്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും.

അധികാരം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടില്ലെന്നും എം.കെ. മുനീര്‍ പറഞ്ഞു.തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുസ്ലീംലീഗ് സജ്ജമാണ്. സീറ്റുകളില്‍ വലിയ അവകാശവാദം ഉന്നയിക്കില്ല. എന്നാല്‍ മുസ്ലീംലീഗിന്റെ നിലപാട് അറിയിക്കും. സീറ്റിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കാനോ മുന്നണിയെ ദുര്‍ബലപ്പെടുത്താനോ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിലൂടെ ആയിരുന്നു മുനീറിന്റെ പ്രതികരണം.

Top