യു.ഡി.എഫ് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരണമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം : യു.ഡി.എഫ് സന്ദര്‍ഭത്തിന് അനുസരിച്ച് ഉയരണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയപരമായി ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്ചവെക്കേണ്ടതായിരുന്നു. കുറച്ചുകൂടി ഫലപ്രദമായി യു.ഡി.എഫ് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇക്കാര്യം നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top