ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാര്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് മുസ്ലീം ലീഗ്

കോഴിക്കോട്: സംസ്ഥാനത്ത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. കോടതി വിധി കാരണം ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണ്. സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കണം. ആശയക്കുഴപ്പം ഉണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം സങ്കീര്‍ണമാക്കുകയാണെന്നും മുസ്ലീം ലീഗ് നേതാക്കള്‍ ആരോപിച്ചു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുസ്ലിം എന്നത് ന്യൂനപക്ഷമെന്നാക്കി പാലോളി കമ്മിറ്റി മാറ്റിയതാണ് ഹൈകോടതി തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. കോടതി വിധി കാരണം എല്ലാവിധ ആനുകൂല്യങ്ങളും നിര്‍ത്തലാക്കപ്പെട്ടു.

സര്‍വ കക്ഷി യോഗത്തില്‍ സര്‍ക്കാരിന് ഒരു നിലപാടും ഉണ്ടായിരുന്നില്ലെന്നും വിദഗ്ധസമിതിയെ കൊണ്ടുവന്നത് വിഷയം നീട്ടി കൊണ്ടുപാകാനാണെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു.

Top