ലോക് സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃയോഗം ഇന്ന്

മലപ്പുറം : ലോക്‌ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുസ്ലീം ലീഗ് സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് പാണക്കാട് വെച്ചാണ് നേതൃയോഗം ചേരുന്നത്.

പാര്‍ട്ടിയിലെ മുഴുവന്‍ എംപിമാരും എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും. മൂന്നാം സീറ്റ് വിഷയം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

നിലവില്‍ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്ക് പുറമെ വയനാട്, വടകര, കാസര്‍കോട് സീറ്റുകളിലൊന്ന് കൂടി വേണമെന്നാണ് ലീഗിന്റെ ആവശ്യം. കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉന്നതാധികാര സമിതിയിലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.

Top