താമരശ്ശേരി ബിഷപ്പുമായി മുസ്ലീംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി മുസ്ലീം ലീഗ് നേതാക്കള്‍. പികെ കുഞ്ഞാലിക്കുട്ടി എംപി, സ്വാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയലുമായി മലപ്പുറത്ത് കൂടിക്കാഴ്ച നടത്തിയത്.

രാവിലെ 11 മണിക്കാണ് നേതാക്കള്‍ മലപ്പുറം കുന്നുമ്മലിലെ സെന്റ് ഫെറോന ചര്‍ച്ചിലെത്തിയത്. തുടര്‍ന്ന് ഇരുവരും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ആശംസകള്‍ കൈമാറുകയും ചെയ്തു. പിന്നീടാണ് ലീഗ് നേതാക്കള്‍ താമരശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.

Top