മുസ്ലീം ലീഗ് നേതാവിന്റെ റിസോര്‍ട്ട് തല്ലിത്തകര്‍ത്തു; പൊലീസ് അന്വേഷണമാരംഭിച്ചു

വര്‍ക്കല: മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റിയംഗം എ. ദാവൂദിന്റെ ചിലക്കൂര്‍ കടപ്പുറത്തുള്ള റിസോര്‍ട്ട് ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തു. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു ആക്രമണം. പെട്രോള്‍ ബോംബെറിഞ്ഞും വാതിലുകള്‍ ചവുട്ടിപ്പൊളിച്ചും അകത്തുകടന്ന സംഘം ജനല്‍ ഗ്ലാസുകളും അടിച്ചുപൊട്ടിച്ചു.

റിസോര്‍ട്ടിന്റെ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും തല്ലിത്തകര്‍ത്തിട്ടുണ്ട്. ഈ സമയം മുറിയില്‍ കയറി ഇരുന്നെന്നും പൊലീസിനെ വിളിക്കുന്നത് കണ്ടതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടെന്നുമാണ് ദാവൂദിന്റെ മൊഴി. വര്‍ക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top