കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന ചരിത്രം മുസ്ലീം ലീഗിനില്ല; മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലീം ലീഗ് യുഡിഎഫിന്റെ അഭിവാജ്യഘടകമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മെറിറ്റ് അനുസരിച്ചാണ് പാർട്ടി നിലപാടുകൾ സ്വീകരിക്കുന്നത്. അതിൽ മുന്നണി പ്രശ്മനമില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ പറ്റി മുഖ്യമന്ത്രി പറഞ്ഞത് ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. പിണറായി സർക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് യൂത്ത് ലീഗാണ്. കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന ചരിത്രം ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

ബഫർസോൺ വിഷയത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ വരുത്തിയ വീഴ്ചകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇനിയെങ്കിലും സമയബന്ധിതമായി സർക്കാർ പ്രവർത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരനെ പ്രശംസിച്ച് അബ്ദുൽ വഹാബ് എംപി നടത്തിയ പരാമർശത്തിൽ ഇനി കൂടുതൽ ചർച്ചയുടെ ആവശ്യമില്ല. വഹാബ് വിശദീകരണം നൽകിയതോടെ ആ ആധ്യായം അവിടെ അവസാനിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top