ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ മുസ്ലീംലീഗ് !

ത്തരേന്ത്യയിൽ, തീവ്ര ഹിന്ദുത്വ വാദം പയറ്റിയിട്ടു പോലും  കോൺഗ്രസ്സിലും രാഹുൽ ഗാന്ധിയിലും വിശ്വാസമില്ലന്നാണ്  ജനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം, കേരളത്തിലെ ന്യൂനപക്ഷങ്ങളിലും പ്രകടമായാൽ മുസ്ലീംലീഗിന്റെ വോട്ട് ബാങ്കിലാണ് വിള്ളൽ വീഴുക. ഇപ്പോൾ തന്നെ, പൊന്നാനി ലോകസഭ മണ്ഡലത്തിൽ  ലീഗിന്റെ അവസ്ഥ ദയനീയമാണ്. ശക്തനായ ഒരു സ്ഥാനാർഥിയെ ഇടതുപക്ഷം രംഗത്തിറക്കിയാൽ  ലീഗിന്റെ ഈ പൊന്നാപുരം കോട്ടയും ആടി ഉലയും പൊന്നാനി ഇടതുപക്ഷം പിടിച്ചെടുത്തു കഴിഞ്ഞാൽ പിന്നെ ലീഗ് ആഗ്രഹിച്ചാൽ പോലും ,ഇടതുപക്ഷത്ത് ഒരു ബർത്ത് കിട്ടണമെന്നില്ല.

ലീഗിനെ പിളർത്തി ഒരു വിഭാഗത്തെ ഒപ്പംകൂട്ടാനാണ് അത്തരമൊരു സാഹചര്യത്തിൽ ഇടതുപക്ഷം ശ്രമിക്കുക.ഈ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമല്ല ലോകസഭ തിരഞ്ഞെടുപ്പിൽ ഉണ്ടാവുക എന്ന കാര്യത്തിൽ കോൺഗ്രസ്സ് നേതാക്കൾക്കു പോലും ഇനി തർക്കമുണ്ടാവുകയില്ല. ഈ യാഥാർത്ഥ്യം തന്നെയാണ്  രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നത്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത്  സംസ്ഥാനത്തെ കോൺഗ്രസ്സിനു ആശ്വാസമാണെങ്കിലും  ലീഗ് നേതാക്കളിൽ കാര്യങ്ങൾ അങ്ങനെയല്ല . അവരിൽ ആശങ്ക ശക്തമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ പറ്റുമെന്ന കാര്യത്തിൽ, ലീഗിനും വലിയ ആത്മവിശ്വാസമുണ്ട്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ 20 -ൽ 19 സീറ്റെന്ന വമ്പൻ നേട്ടം ഇത്തവണ ആവർത്തിക്കാൻ കഴിയില്ലന്നാണ്  ലീഗ് നേതാക്കൾ വിലയിരുത്തുന്നത്.

(വിഡിയോ കാണുക)

Top