‘എപ്പോഴും പറയുംപോലെ അല്ല, ഇത്തവണ സീറ്റ് വേണം’; പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. എപ്പോഴും പറയുംപോലെ അല്ല, ഇത്തവണ സീറ്റ് വേണമെന്ന് കര്‍ശന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇത്തവണ സീറ്റ് വേണമെന്ന് തന്നെയാണ് അഭിപ്രായെമന്നും നടന്നത് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി.

സാദിഖലി തങ്ങള്‍ വിദേശത്ത് നിന്നെത്തിയാല്‍ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹജ്ജ് യാത്ര നിരക്ക് ഏകീകരിക്കണമെന്നും കരിപ്പൂരില്‍ നിന്നു പോകുന്നവരോട് മാത്രം വിവേചനം കാട്ടുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു.

Top