മുസ്ലീംലീഗിന് 3 സീറ്റുകള്‍ അധികം, ആകെ 27 സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണ

കോഴിക്കോട്: മുസ്ലീം ലീഗ്-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മുസ്ലീം ലീഗിന് 3 സീറ്റ് അധികം നല്‍കാന്‍ യോഗത്തില്‍ ധാരണയായി. ഇതോടെ ആകെ 27 സീറ്റില്‍ ലീഗ് മത്സരിക്കും എന്ന് ഉറപ്പായി.

ബേപ്പൂര്‍, കൂത്ത് പറമ്പ്, ചേലക്കര എന്നിവയാണ് ലീഗിന് പുതിയതായി ലഭിച്ച സീറ്റുകള്‍. രണ്ട് സീറ്റുകള്‍ വെച്ചു മാറാനും കോണ്‍ഗ്രസ്-ലീഗ് ചര്‍ച്ചയില്‍ ധാരണയായി. പുനലൂരും ചടയമംഗലവും വച്ചുമാറാന്‍ ധാരണയായി. ബാലുശ്ശേരിയും കുന്ദമംഗലവും തമ്മില്‍ വച്ചുമാറാനും ധാരണയായി. നടന്‍ ധര്‍മ്മജനെ പരിഗണിക്കുന്ന മണ്ഡലമാണ് കോണ്‍ഗ്രസിന് ലീഗ് വിട്ടുനല്‍കുന്ന ബാലുശ്ശേരി.

പുതിയ 7 സീറ്റുകളാണ് ലീഗ് ചോദിച്ചത്. പുതിയതായി ലഭിച്ച ചേലക്കര സംവരണ മണ്ഡലമായതിനാല്‍ ലീഗിന് പ്രാദേശീകമായി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വരും. പൊതുസമ്മതരേയും പരിഗണിച്ചേക്കും. ബേപ്പൂര്‍ മുമ്പ് ലീഗ് മത്സരിച്ച മണ്ഡലമാണ്, ഇവിടെയാണ് വിവാദമായ കോലിബി പരീക്ഷണം നടന്നത്. കൂത്ത്പറമ്പായി മാറിയ പഴയ പാനൂരും ലീഗിന്റെ സീറ്റായിരുന്നു.

Top