സിപിഎമ്മിന്റെ കള്ളവോട്ട് മറച്ച് വയ്ക്കുവാനാണ് ലീഗിനെതിരെ ആരോപണം: കുഞ്ഞാലിക്കുട്ടി

kunjalikutty

മലപ്പുറം: കാസര്‍ഗോഡ് മുസ്ലീംലീഗുകാര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കുക തന്നെ വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

ലീഗ് ഒരിക്കലും കള്ളവോട്ടിനെ അംഗീകരിക്കുകയില്ലെന്നും സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഎം നടത്തിയ കള്ളവോട്ട് ചെയ്തത് മറച്ച് വയ്ക്കുവാനാണ് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ്അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ കല്യാശേരിയില്‍ മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ എല്‍ഡിഎഫ് ഏകപക്ഷീയമായി കള്ളവോട്ട് ചെയ്‌തെന്ന യുഡിഎഫ് ആരോപണത്തിന് ശക്തി കുറഞ്ഞിരിക്കുകയാണ്.

Top