പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം തള്ളി മുസ്ലിം ലീഗ്

കണ്ണൂര്‍ : പുതിയങ്ങാടിയില്‍ പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം തള്ളി മുസ്ലിം ലീഗ്. ദൃശ്യങ്ങളിലുള്ള ആഷിഖ് കള്ളവോട്ട് ചെയ്തിട്ടില്ലെന്നും മുഹമ്മദ് ഫായിസ് ഇടത് അനുഭാവിയെന്നും അബ്ദുള്‍ കരീം ചേലേരി പറഞ്ഞു. ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ടുചെയ്‌തെന്ന് തെളിഞ്ഞാല്‍ നടപടിക്ക് മടിക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കിയിരുന്നു.

കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ള വോട്ട് ചെയ്തു എന്ന എല്‍ഡിഎഫിന്റെ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാരോട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദ്ദേശിച്ചിരുന്നു.

മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത് ദൃശ്യങ്ങള്‍ ബൂത്തിലെ വെബ്ക്യാമറകളുമായി ഒത്തുനോക്കും. കല്യാശേരി , പുതിയങ്ങാടി എന്നിവിടയങ്ങളിലെ 69, 70 ബൂത്തുകളിലും കാസര്‍കോട് ഉദുമയിലുമാണ് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ടുചെയ്തുവെന്ന് എല്‍.ഡി.എഫ് പരാതി നല്‍കിയത്. പരാതി ഗൗരവമുള്ളതാണെന്നും ടീക്കാറാം മീണ പറഞ്ഞു.

Top