വനിതാ മതിലിലൂടെ ജാതീയത ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുസ്ലിംലീഗ്

majeed

മലപ്പുറം : സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വനിതാ മതിലിലൂടെ ജാതീയത ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അജണ്ട തന്നെയാണ് സി.പി.എം ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനുവരി ഒന്നിന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വനിത മതിലിന് ഇടത് മുന്നണി ഇന്ന് പിന്തുണ പ്രഖ്യാപിച്ചേക്കും. പരിപാടി വിജയിപ്പിക്കാനുള്ള പ്രചരണ പരിപാടികള്‍ അടക്കം ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യും. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ നടക്കും.

Top