മുസ്ലീംലീഗിന് തുടര്‍ച്ചയായി വീഴ്ചയുണ്ടാകുന്നു ; അബ്ദുള്‍ വഹാബ് രാജിവെക്കണമെന്ന് . .

മലപ്പുറം: മുസ്ലിം ലീഗ് എംപി പി.വി. അബ്ദുള്‍ വഹാബിനെതിരെ രുക്ഷ വിമര്‍ശനം ഉന്നയിച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊയീന്‍ അലി തങ്ങള്‍ രംഗത്ത്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടന്ന മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന അദ്ദേഹത്തിന്റെ നടപടിയെ രുക്ഷമായി വിമര്‍ശിച്ചാണ് മൊയീന്‍ അലി രംഗത്തെത്തിയത്. മുത്തലാഖ് വിക്ഷയത്തില്‍ മുസ്ലീം ലീഗിന് പാര്‍ലമെന്റില്‍ നിരന്തരം സംഭവിക്കുന്ന വീഴ്ച അംഗീകരിക്കാനാവില്ലെന്നും എം പി സ്ഥാനത്ത് നിന്ന് അബ്ദുള്‍ വഹാബ് മാറി നില്‍ക്കണമെന്നും മൊയീന്‍ അലി പറഞ്ഞു.

മുത്തലാഖ് ബില്‍ അവതരണ വേളയില്‍ പേര് വിളിച്ച സമയത്ത് ഹാജരാവാത്തതിനാല്‍ മുസ്ലിം ലീഗിന്റെ ഏക രാജ്യസഭാ എംപി പിവി അബ്ദുള്‍ വഹാബിന് സംസാരിക്കാനാവാതെ പോയത് വലിയ വീഴ്ചയാണെന്നും ന്യൂനപക്ഷത്തിന്റെ ശബ്ദമായി മാറേണ്ട വലിയ ഉത്തരവാദിത്തം ലീഗ് പ്രതിനിധികള്‍ക്കുണ്ടെന്നും പാര്‍ലമെന്റില്‍ ശക്തമായി ഇടപെടുന്നതില്‍ മുസ്ലീംലീഗിന് തുടര്‍ച്ചയായി വീഴ്ചയുണ്ടാകുന്നുവെന്നും മോയീന്‍ അലി വ്യക്തമാക്കി.

Top