മുസ്ലീം ഐഡന്റിറ്റിയുടെ പേരില്‍ മാനസിക പീഡനം;ജെ.എന്‍.യു പ്രൊഫസറുടെ പരാതി

ന്യൂഡല്‍ഹി: മുസ്ലീം ഐഡന്റിറ്റിയുടെ പേരില്‍ മാനസിക പീഡനമേല്‍ക്കേണ്ടി വരുന്നുവെന്ന പരാതിയുമായി ജെ.എന്‍.യുവിലെ അസിസ്റ്റന്റ് പ്രഫസര്‍ റോസിനി നസീര്‍. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷനാണ് വിവേചനം ചൂണ്ടിക്കാണിച്ച് റോസിനി പരാതി നല്‍കിയിരിക്കുന്നത്.

വൈസ് ചാന്‍സിലര്‍ മാമിഡല ജഗദീഷ് കുമാറും, സി.എസി.ഇ.ഐ.പി ചെയര്‍പേഴ്സണല്‍ യഗതി ചിന്ന റാവുവും തന്നെ വേട്ടയാടുകയും പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും വിവേചനം കാണിക്കുയും ചെയ്യുന്നുവെന്നാണ് റോസിനിയുടെ പരാതി. ഇവര്‍ തന്നെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും തന്റേയും കുട്ടികളുടേയും സുരക്ഷിതത്വം ഓര്‍ത്ത് പേടിയുണ്ടെന്നും ന്യൂനപക്ഷ കമ്മീഷന് അയച്ച കത്തില്‍ അവര്‍ പറയുന്നു.

സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസീവ് പോളിസിയിലെ (സി.എസ്.എസ്.ഇ.ഐ.പി) അസിസ്റ്റന്റ് പ്രഫസറാണ് റോസിന.

2013ല്‍ ജെ.എന്‍.യുവില്‍ ചേരുന്നതിനു മുന്‍പ് ഇവര്‍ നാലു വര്‍ഷത്തോളം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ സ്ഥിരം ഫാക്വല്‍റ്റിയായി ജോലി ചെയ്തിരുന്നു. ആറു വര്‍ഷത്തിലേറെയായി താന്‍ ജെ.എന്‍.യുവില്‍ ജോലി ചെയ്യുന്നുവെന്നും എന്നാല്‍ 2017 മാര്‍ച്ച് മുതലാണ് തനിക്കുനേരെ മാനസിക പീഡനം തുടങ്ങിയതെന്നും ഇവര്‍ പറയുന്നു.

Top