ഇന്ത്യന്‍ വാഹന വിപണിയില്‍ ചുവടുകള്‍ ശക്തമാക്കാന്‍ ഒരുങ്ങി മസ്‌കിന്റെ ടെസ്ല

ന്ത്യന്‍ വാഹന വിപണിയില്‍ ചുവടുകള്‍ ശക്തമാക്കാന്‍ ഒരുങ്ങി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിര്‍മ്മാതാക്കളായ ടെസ്ല. രാജ്യത്ത് ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ടെസ്ല ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുള്ളതായാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ക്ക് 20 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കാന്‍ സാധ്യത. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്.

അതേസമയം ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ ടെസ്ല ഇതുവരെ നടത്തിയിട്ടില്ല. ഇന്ത്യയെ ഇലക്ട്രിക് കാറുകളുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണ് ഇലോണ്‍ മസ്‌ക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍, മസ്‌ക് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയില്‍ ഉടന്‍ തന്നെ ഫാക്ടറി സ്ഥാപിക്കുമെന്ന് മസ്‌ക് അറിയിച്ചിരുന്നു.

Top