ആപ്പിൾ തുണിയെ ട്രോളി വിസിലുമായി മസ്‌ക്

ഴിഞ്ഞമാസം പുറത്തിറക്കിയ പുതിയ മാക്ക്ബുക്ക് പ്രോ ലാപ്‌ടോപ്പിനൊപ്പം ആപ്പിള്‍ ഒരു പോളിഷിങ് ക്ലോത്തും അവതരിപ്പിച്ചു. പോളിഷിങ് ക്ലോത്ത് എന്ന് പറഞ്ഞാല്‍ മാക്ബുക്ക് തുടച്ച് വൃത്തിയാക്കാനുള്ള തുണി എന്ന് ലളിതമായി പറയാം. വെള്ളനിറത്തില്‍ പ്രത്യേക ഡിസൈനില്‍ ആപ്പിളിന്റെ ലോഗോ പതിച്ച ഈ തുണിയ്ക്ക് 1900 രൂപയാണ് വില.

ലോലമായ മൈക്രോ ഫൈബറുകള്‍ കൊണ്ട് നിര്‍മിച്ച ഈ തുണി ആപ്പിളിന്റെ ഡിസ്‌പ്ലേയും മറ്റ് ഭാഗങ്ങളുമെല്ലാം തുടച്ചുവൃത്തിയാക്കുന്നതിന് ഉപയോഗിക്കാം. ഈ ഉല്‍പ്പന്നം അതിന്റെ വിലയുടെ പേരില്‍ കണക്കറ്റ് കളിയാക്കപ്പെട്ടുവെങ്കിലും വില്‍പനയ്ക്ക് വെച്ച ഉടന്‍ തന്നെ അവ അതിവേഗം വിറ്റഴിക്കപ്പെട്ടു.ഈ കളിയാക്കലില്‍ പങ്കുചേര്‍ന്ന പോലെ മറ്റൊരു മുന്‍നിര സാങ്കേതിക വിദ്യാ കമ്പനിയായ ഇലോണ്‍ മസ്‌കിന്റെ ടെസ്ലയും ഒരു പുതിയ ഉല്‍പ്പന്നം പുറത്തിറക്കി. സൈബര്‍ വിസില്‍. 50 ഡോളറാണ് ഇതിന് വില. ഏകദേശം 3700 രൂപയിലേറെ വിലവരും ഇത്.

കഴിഞ്ഞ ദിവസമാണ് ഇലോണ്‍ മസ്‌ക് പുതിയ വിസില്‍ പരിചയപ്പെടുത്തിക്കൊണ്ട് ഒരു ട്വീറ്റ് പങ്കുവെച്ചത്. ടെസ്ല പുറത്തിറക്കിയ സൈബര്‍ ട്രക്കിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വിസില്‍ തയ്യാറാക്കിയിരിക്കുന്നത്. മെഡിക്കല്‍ ഗ്രേഡ് സ്‌റ്റെയ്ന്‍ലെസ് സ്റ്റീലില്‍ നിര്‍മിതമാണ് ഈ വിസില്‍. വളരെ കുറഞ്ഞ എണ്ണം സൈബര്‍ വിസിലുകള്‍ മാത്രമാണ് ടെസ് ല പുറത്തിറക്കിയത്. ടെസ്ല വെബ്‌സൈറ്റിലൂടെയാണ് ഇത് വില്‍പനയ്ക്ക് വെച്ചത്. അതിവേഗം തന്നെ ഇവ വിറ്റഴിക്കപ്പെടുകയും ചെയ്തു.

Top