സംഗീത പ്രേമിയായ അമ്മാവന്റെ അസ്ഥികൂടം കൊണ്ട് ഗിത്താര്‍ തയ്യാറാക്കി യുവാവ്‌

സംഗീതപ്രേമിയോടുളള അടങ്ങാത്ത ഇഷ്ടം കാരണം അതിന്റെ ആദരസൂചകമായി തയ്യാറാക്കിയ ഒരു ഗിത്താറിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഗിത്താര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്ന ചിത്രം മരത്തടികള്‍ ഉപയോഗിച്ചുളള ഒരു ഉടലും നീണ്ട ഗളസ്ഥലവും ഉടലില്‍ നിന്നും ഒരു കൊച്ചു പാലത്തിനു മുകളിലൂടെ ഗളത്തിലേയ്ക്കു വലിച്ചു കെട്ടിയ കമ്പികളുമാണ്.

എന്നാല്‍ ഈ ഗിറ്റാര്‍ അതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നു. കാരണം ഇത് തയാറാക്കിയത് ഒരു അസ്ഥികൂടം ഉപയോഗിച്ചാണ്. അമേരിക്കയിലെ ഫ്ളോറിഡ സ്വദേശിയായ പ്രിന്‍സ് മിഡ്നൈറ്റ് എന്ന ഗിത്താറിസ്റ്റാണ് ഇത്തരമൊരു വേറിട്ട  ഗിത്താര്‍ തയാറാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മാവനായ ഫിലിപ്പിനുള്ള ആദരസൂചകമായാണ് ഇത് രൂപകല്‍പന ചെയ്തത്. മികച്ച ഒരു സംഗീതപ്രേമിയായിരുന്ന ഫിലിപ്പ് 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു.

ഫിലിപ്പിന്റെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ മൃതശരീരം മെഡിക്കല്‍ സ്റ്റുഡന്റ്സിന് പഠനത്തിനായി വിട്ടുനല്‍കി. എന്നാല്‍ വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടതിനാല്‍ ഫിലിപ്പിന്റെ മൃതശരീരം പഠനത്തിന് നിലവില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന കണ്ടെത്തിയ കോളജ് അസ്ഥികൂടം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് സംഗീത പ്രേമിയായ ഫിലിപ്പിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ തന്നെ അസ്ഥികൂടം ഉപയോഗിച്ച് ഗിത്താര്‍ നിര്‍മാക്കാം എന്ന് ആശയത്തിലേക്ക് പ്രിന്‍സ് എത്തിയത്. തുടര്‍ന്ന രണ്ട് സുഹൃത്തുക്കളുടെ സഹായത്തേടെ ഗിത്താര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. കാണുന്നവര്‍ക്കെല്ലാം കൗതുകകരമായ ഒന്നാണ് ഈ ഗിത്താര്‍.

Top