വാഷിംഗ്ടണ്‍: അമേരിക്കന്‍ സംഗീതജ്ഞന്‍ കെന്നി റോജേഴ്സ്(81)അന്തരിച്ചു. മ്യൂസിക് ഹാള്‍ ഓഫ് ഫെയിം അംഗം കൂടിയാണ് ഇദ്ദേഹം. സ്വാഭാവിക മരണമായിരുന്നു എന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി 10.25ന് ആയിരുന്നു അന്ത്യം സംഭവിച്ചത്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മരണാനന്തരചടങ്ങുകള്‍ കുടുംബാംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ച് കൊണ്ട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ദ ഗ്യാംബ്ലര്‍, ലേഡി, ഐലന്റ്സ് ഇന്‍ ദ സ്ട്രീം തുടങ്ങിയ ആല്‍ബങ്ങളിലൂടെയാണ് റോജേഴ്സ് പ്രശസ്തനായത്.