സ്‌നാപ്ചാറ്റില്‍ ഇനി മ്യൂസിക്കല്‍ ജിഫ്‌സും അയയ്ക്കാം

സ്‌നാപ്ചാറ്റ് ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാം. ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് മ്യൂസിക്കല്‍ ജിഫ്‌സ് ചാറ്റുകളിലും സ്റ്റോറികളും അയയ്ക്കാവുന്നതാണ്. ട്യൂണ്‍മോജി എന്ന ആപ്ലിക്കേഷനിലാണ് മ്യൂസിക്കല്‍ ജിഫ്‌സ് ലഭ്യമാകുക. അതുകൊണ്ടുതന്നെ ഇത്തരം ജിഫ്‌സ് അയയ്ക്കണമെങ്കില്‍ ആദ്യം ട്യൂണ്‍മോജി ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.

സ്‌നാപ്ചാറ്റില്‍ ഇപ്പോള്‍ മ്യൂസിക്കല്‍ ജിഫ് അപ്‌ഡേറ്റ് ലഭ്യമാണ്. ട്യൂണ്‍മോജിയില്‍ പാട്ടുകളും മറ്റു സൗണ്ടുകളും ലഭിക്കും. ഇതിലൂടെ ഒരു ഗാനം സെലക്ട് ചെയ്ച് സ്‌നാപ്ചാറ്റിലൂടെ ഷെയര്‍ ചെയ്യാവുന്നതാണ്.

Top