രജനികാന്തും നയന്‍താരയും ഒരുമിച്ചുള്ള നൃത്ത ചുവടുകള്‍; വീണ്ടും ഹിറ്റുകള്‍ സമ്മാനിച്ച് ദര്‍ബാര്‍

150 കോടി ആഗോള കളക്ഷനുമായാണ് സ്റ്റൈല്‍ മന്നന്റെ ദര്‍ബാര്‍ വിജയക്കുതിപ്പ് തുടരുന്നത്. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് ചിത്രം തിയ്യറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദര്‍ബാറിലെ ഗാനങ്ങളിലൊന്നായ ഡും ഡും കെട്ടിമേളത്തിന്റെ വീഡിയോയും പുറത്തിറങ്ങിയിരിക്കുമ്പോള്‍ ദര്‍ബാറിന് വീണ്ടും ഹിറ്റുകളാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.

സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഒരുമിച്ച് നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന ഗാനത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. അനിരുദ്ധ് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നകാഷ് അസീസാണ്.വിവേകിന്റേതാണ് വരികള്‍. എ.ആര്‍. മുരുകദോസ്സ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.

Top