3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാസാഗര്‍ മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നു

സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ വീണ്ടും മലാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിദ്യാസാഗറിന്റെ തിരിച്ചുവരവ്.

കുഞ്ചാക്കാ ബോബന്‍ ബിജുമേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഓര്‍ഡിനറി ആയിരുന്നു സുഗീത് സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം . പിന്നീട് 3ഡോട്‌സ് എന്ന ചിത്രവും സുഗീത് സംവിധാനം ചെയ്തു. സുഗീത് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍ക്കും സംഗീതം സംവിധാനം നിര്‍വഹിച്ചത് വിദ്യാസാഗര്‍ ആയിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിനാണ് മലയാളത്തില്‍ അവസാനമായി വിദ്യാസാഗര്‍ സംഗീതം ഒരുക്കിയത്.

Top