സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ ബി.എം.ഡബ്ലു ഫൈവ് സീരീസ് സ്വന്തമാക്കി

പ്രീമിയം വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ സെഡാന്‍ മോഡലായ ഫൈവ് സീരീസ് സ്വന്തമാക്കി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. ബി.എം.ഡബ്ല്യു 530ഐ എംസ്പോര്‍ട്ട് ആണ് അദ്ദേഹം കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ബി.എം.ഡബ്ല്യുവിന്റെ ഫൈവ് സീരിസിന്റെ പുതിയ വാഹനത്തിന് ഏകദേശം 65 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഫൈവ് സീരീസിന്റെ ജാഹ്രെ എഡിഷനാണ് ഷാന്‍ റഹ്‌മാന്‍ സ്വന്തമാക്കിയിട്ടള്ളതെന്നാണ് സൂചനകള്‍.

കേരളത്തിലെ മുന്‍നിര പ്രീമിയം പ്രീ ഓണ്‍ഡ് കാര്‍ വിതരണക്കാരായ മോട്ടര്‍ വാഗണില്‍ നിന്നാണ് അദ്ദേഹം തന്റെ ഗ്യാരേജിലേക്കുള്ള പുതിയ തെരഞ്ഞെടുത്തത്. ഷാന്‍ റഹ്‌മാനും അദ്ദേഹത്തിന്റെ മകനും വാഹനം ഏറ്റവാങ്ങുന്നതിന്റെ വീഡിയോ മോട്ടോര്‍ വാഗണ്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ബി.എം.ഡബ്ല്യുവിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എത്തിയ പ്രത്യേക പതിപ്പാണ് ജാഹ്രെ എഡിഷന്‍. റെഗുലര്‍ ഫൈവ് സീരീസില്‍ നിന്ന് ലുക്കില്‍ നേരിയ മാറ്റവും പ്രത്യേകം നിറങ്ങളും നല്‍കിയാണ് ജാഹ്രെ എഡിഷന്‍ എത്തിയിരിക്കുന്നത്. ഡാര്‍ക്ക് എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഗ്ലോസ് ബ്ലാക്ക് ഗ്രില്ല്, 18 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍.

ഇന്റീരിയര്‍ ലേഔട്ട് റെഗുലര്‍ ഫൈവ് സീരീസുമായി പങ്കിട്ടാണ് ഈ വാഹനം എത്തിയിരുന്നത്. കോഗ്‌നാക് അപ്ഹോള്‍സ്റ്ററി, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങ്, പിയാനോ ബ്ലാക്ക് ഫിനീഷിങ്ങ് സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് ജാഹ്രെ എഡിഷനിലെ മാറ്റം. അതേസമയം, ഫീച്ചറുകള്‍ റെഗുലര്‍ പതിപ്പിലേത് തന്നെയാണ്. 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിങ്ങ്, ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് എന്നിവയാണ് റെഗുലര്‍ മോഡലില്‍ നിന്നും പകര്‍ത്തിയെടുത്തിട്ടുള്ളത്.

മെക്കാനിക്കലായും റെഗുലര്‍ മോഡലിന്റെ പാത പിന്തുടര്‍ന്നാണ് ജാഹ്രെ എഡിഷനും എത്തിയിരിക്കുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ബി.എം.ഡബ്ല്യു. 530ഐ എ സ്പോര്‍ട്ട് ജാഹ്രെ എഡിഷന്റെ ഹൃദയം. ഇത് 252 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 6.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

Top